¡Sorpréndeme!

ഓക്‌സിജന്‍ വിതരണം നിലച്ചു: കുഞ്ഞുങ്ങള്‍ മരിച്ചു | Oneindia Malayalam

2017-08-22 0 Dailymotion

Three newborns undergoing treatment at the government-run B R Ambedkar Hospital in Raipur died on Sunday night after an alleged drop in oxygen pressure during its supply to the special care unit, However, authorities claimed that there was no shortage of oxygen supply and attributed the deaths to illness.


ഉത്തര്‍ പ്രദേശിനു പിന്നാലെ ഓക്‌സിജന്റെ അഭാവം മൂലം ഛത്തീസ്ഗഡ് ആശുപത്രിയില്‍ മൂന്നു നവജാത ശിശുക്കള്‍ മരിച്ചു. ഛത്തീസ്ഗഡിലെ റായ്പുര്‍ ബി.ആര്‍ അംബേദ്കര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ദാരുണ സംഭവം ഉണ്ടായത്. തിങ്കളാഴ്ച അര്‍ധരാത്രി 12.30നും 1.30നും ഇടയിലായിരുന്നു കുട്ടികള്‍ മരിച്ചത്. 30 മിനിറ്റോളം കുട്ടികള്‍ക്ക് ഓക്‌സിജന്‍ ലഭിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
കുട്ടികള്‍ക്ക് ലഭിക്കുന്ന ഓക്‌സിജന്‍ തീര്‍ന്നതായുള്ള വിവരം മദ്യ ലഹരിയിലായിരുന്ന ജീവനക്കാരന്‍ ശ്രദ്ധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് കുട്ടികള്‍ മരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.കൃത്യവിലോപം നടത്തിയ ജീവനക്കാരന്‍ രവി ചന്ദ്രയെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ് ഉത്തരവിട്ടു.